തിരുവനന്തപുരം : ശരീരത്തിന്റെ പല വിധത്തിലുള്ള പ്രര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഘടകമാണ് വെള്ളം. ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിലും സന്ധികള്‍ക്ക് അയവ് നല്‍കുന്നതിലും ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും വെള്ളം സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കും.
ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഇവിടുത്തെ ഗവേഷകര്‍ പറയുന്നു. 11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി.
ലീറ്ററിന് 135-146 മില്ലി ഇക്വലന്‍റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. ഇവരെ അപേക്ഷിച്ച് 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു. പ്രായം, ലിംഗപദവി, വംശം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ വിലയിരുത്തി. സാധാരണ വെള്ളവും ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ചും വെള്ളത്തിന്റെ അംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ദ്രാവകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നതാലിയ ദിമിത്രിവ പറഞ്ഞു.
ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് നല്ല ഉറക്കം. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതില്‍ കുറവോ മണിക്കൂര്‍ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങള്‍ (multi morbidity) അതായത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും. രാത്രിയില്‍ ഏഴുമണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണനിരക്കും അധികമായിരിക്കുമെന്നു പഠനം പറയുന്നു. രാത്രിയില്‍ ശരിയായ ഉറക്കം ലഭിക്കാന്‍ ഒരു ‘സ്‌ലീപ് ഹൈജീന്‍’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിന്‍ സാബിയ പറയുന്നു. രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.
ഉറങ്ങും മുന്‍പ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫര്‍ട്ടബിള്‍ ആയ മുറിയില്‍ കിടക്കാന്‍ ശ്രദ്ധിക്കാം. ഉറങ്ങാന്‍ 15.6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് നല്ലത്. ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്പേ സെല്‍ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എല്ലാം ഉപയോഗിക്കുന്നത് നിര്‍ത്താം. ഉറങ്ങും മുന്‍പ് കൂടുതല്‍ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണം അമിതമായാല്‍ വയറിന് അസ്വസ്ഥത ഉണ്ടാകുകയും ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിക്കരുത്. ഉറങ്ങുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരം. ഇങ്ങനെയായാല്‍ ഭക്ഷണം ദഹിക്കാനുള്ള സമയം കിട്ടും.
ശരിയായ ഉറക്കത്തിന് പകല്‍ സമയം വെയില്‍ കൊള്ളുന്നത് ഏറെ നല്ലതാണ്. ഇതുവഴി വൈറ്റമിന്‍ ഡി ശരീരത്തിനു ലഭിക്കും. ഡിയുടെ അഭാവം ഉറക്ക പ്രശ്നങ്ങള്‍ക്കു കാരണമാകും. ഉറക്ക സമയം മെച്ചപ്പെടുത്താനും നന്നായി ഉറങ്ങാനും പതിവായുള്ള വ്യായാമം സഹായിക്കും. സമ്മര്‍ദവും ഉത്കണ്ഠയും അകറ്റാനും വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും. ഇത് നല്ല ഉറക്കം ലഭിക്കാനും കാരണമാകും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]