വെണ്ടയ്ക്കാവെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

For full experience, Download our mobile application:
Get it on Google Play

വെണ്ടയ്ക്ക വെള്ളം ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെയ്ക്കുക. രാത്രിമുഴുവന്‍ ഇങ്ങനെ ചെയ്തിട്ട് രാവിലെ വെണ്ടയ്ക്ക് നന്നായി പിഴിഞ്ഞ് വെള്ളത്തില്‍ കലര്‍ത്തണം. ഈ വെള്ളമാണ് കുടിക്കേണ്ടത്.

വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നതിന്‍റെ ഗുണങ്ങള്‍..
വൈറ്റമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് വെണ്ടയ്ക്ക. ഇത് വിശപ്പ് കുറയ്ക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും വെണ്ടയ്ക്കാ വെള്ളം സഹായിക്കും.

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പന്നമാണ് വെണ്ടയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. ഇത് ശരീരത്തില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും ദഹനത്തെ വൈകിപ്പിക്കുകയും ചെയ്യും. ഭക്ഷണം കഴിച്ചയുടന്‍ മറ്റെന്തെങ്കിലും കഴിക്കാമെന്ന ചിന്തയെ കുറയ്ക്കാനും അമിത വിശപ്പ് തടയാനും സഹായിക്കും.

വൈറ്റമിന്‍ എ, സി എന്നിവയും ആന്റിഓക്‌സിഡന്റ്‌സും വെണ്ടയ്ക്കയില്‍ ധാരാളമുണ്ട്. ഇത് രക്തത്തെ ശുദ്ധികരിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തിന് പ്രായമാകുന്ന പ്രക്രിയ വൈകിപ്പിക്കാനും ചര്‍മ്മത്തിലെ പാടുകളും മറ്റു പ്രശ്‌നങ്ങളും കുറയ്ക്കാനും സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...