വളരെ വൈകി അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും ; സൂക്ഷിക്കേണ്ട കാര്യങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

രാത്രി വളരെ വൈകിയും വയറു നിറയെയും ഭക്ഷണം കഴിക്കുന്നത് പലരുടെയും ഒരു ശീലമായി മാറിയിട്ടുണ്ട്. കുടുംബാംഗങ്ങളൊന്നിച്ചിരിക്കാനും സുഹൃത്തുക്കളുമായി പുറത്തുപോകാനുമെല്ലാം സമയം കണ്ടെത്തുന്നതും രാത്രിയാണ്. വളരെ വൈകി അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അമിതമായ കൊഴുപ്പും കാലോറിയും അടങ്ങിയ ഭക്ഷണവും മാംസവിഭവങ്ങളും ആരോഗ്യത്തെ കാര്‍ന്നുതിന്നുന്നുണ്ട്. രാത്രിയില്‍ അമിതമായി ശരീരത്തിലെത്തുന്ന കാലോറിയും കൊഴുപ്പും ഉടനടി വയറിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. മേല്‍വയര്‍ ചാടുന്നതിന്‍റെപ്രധാന കാരണം ഇതാണ്. ഇന്‍സുലിന്‍ പ്രതിരോധത്തിനും തുടര്‍ന്ന് പ്രമേഹത്തിനും ഇത് കാരണമാകും. എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിലെ ഹോര്‍മോണുകളെയും ഉപാപചയ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും.

ഹൃദയസംബന്ധമായ രോഗങ്ങളും വില്ലനാകും. രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവ ഉണ്ടാകാന്‍ ഇത് കാരണമാകും. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അതുവരെ ജാഗ്രതയോടെയിരിക്കാന്‍ ശരീരം അഡ്രിനാലിന്‍ പോലുള്ള സ്ട്രെസ് ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കും. ഇത് ബി പി ഉയരാനും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ധമനീരോഗങ്ങള്‍ക്കുള്ള സാധ്യതയും കൂടും. മാംസവിഭവങ്ങളില്‍ അടങ്ങിയിട്ടുള്ള പ്യൂരിന്‍ എന്ന ഘടകം യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. റെഡ് മീറ്റ്, കടല്‍ വിഭവങ്ങള്‍, അയല, ചൂര പോലുള്ള മീനുകള്‍ തുടങ്ങിയവയിലെല്ലാം പ്യൂരിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സന്ധിരോഗങ്ങള്‍ക്കും രക്തധമനീ രോഗങ്ങള്‍ക്കും കാരണമാകും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...