ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി നിര്‍ത്താം ; മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം…

For full experience, Download our mobile application:
Get it on Google Play

മത്തങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും  ഉപയോഗിക്കാം. ചര്‍മ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചെറുപ്പം തോന്നിക്കുന്ന ചര്‍മ്മം സ്വന്തമാക്കാനും ചര്‍മ്മം തിളങ്ങാനും മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. ഇതിനായി ആദ്യം മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം.

ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം. അതുപോലെ മത്തങ്ങ പള്‍പ്പിനൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും സഹായിക്കും. ആഴ്ചയില്‍ രണ്ട് ദിവസം വരെ ഇത് പതിവായി ചെയ്യാം.

മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മത്തങ്ങയും കാപ്പിപ്പൊടിയും സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂണ്‍ തൈരും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. അതുപോലെ മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും മത്തങ്ങയുടെ പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മുഖം മസാജ് ചെയ്യുക. മത്തങ്ങ ജ്യൂസ് തേന്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നതും ചര്‍മ്മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുമാലിട – മുരണി ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ന്നു ; യാത്ര ദുരിതമാകുന്നു

0
മല്ലപ്പള്ളി : തിരുമാലിട - മുരണി - ശാസ്താംകോയിക്കൽ റോഡ്‌ തകര്‍ച്ച...

അമ്പലപ്പുഴ എസ്ഡിവി യുപി സ്‌കൂൾ പിടിഎ ഭാരവാഹികൾ വൻ അഴിമതി നടത്തുന്നുവെന്ന് ജി.സുധാകരൻ

0
അമ്പലപ്പുഴ: അമ്പലപ്പുഴ എസ്ഡിവി ഗവൺമെന്റ് യുപി സ്‌കൂൾ പിടിഎക്കെതിരെ അഴിമതി ആരോപണവുമായി...

വയനാട് കള്ളാടി ദുരന്തം ; ഇന്നത്തെ തിരച്ചിൽ ഒന്നും രണ്ടും സോൺ കേന്ദ്രീകരിച്ച്

0
മേപ്പാടി : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും....

വന്ദേമാതരം ആലപിക്കാൻ പുതിയ മാർ​ഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച്...