Wednesday, April 24, 2024 2:03 am

ഹൈപ്പോതൈറോയിഡിസത്തിന്‍റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കൂടുന്നതും കുറയുന്നതുമാണ് (ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം) പ്രധാന രോഗങ്ങള്‍. ശരീരത്തിന് ആവശ്യമായ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്‌പാദിപ്പിക്കാനാവാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്‌ഡിസം എന്ന് പറയുന്നത്. ഹൈപ്പോതൈറോയിഡിസം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പ്പം നിയന്ത്രണം കൊണ്ടുവരുന്നത് നല്ലതാണ്. ചില ഭക്ഷണങ്ങള്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

വിവിധ തൈറോയ്‌ഡ് രോഗങ്ങളെ സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ പ്രകടമാകുന്നവയുമാണ്. ശരീരഭാരം കൂടുന്നത് മുതല്‍ തലമുടി കൊഴിച്ചില്‍ വരെ, തൈറോയ്ഡ് (ഹൈപ്പോതൈറോയിഡിസം) കുറവായിരിക്കുമ്ബോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന പലതരം ലക്ഷണങ്ങള്‍ ആണ്.

ഒന്ന്…
കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുക, കാഴ്‌ചയില്‍ കഴുത്തില്‍ മുഴപോലെ വീര്‍പ്പു കാണുക തുടങ്ങിയവ ഒരു സൂചനയാകാം. അടഞ്ഞ ശബ്‌ദവും ഒരു ലക്ഷണമാണ്.

രണ്ട്…
തൈറോയ്ഡ് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍, അത് മെറ്റബോളിസത്തെ പതുക്കെയാക്കുന്നു. ഇത് ശരീരഭാരം കൂട്ടാനും കാരണമാകും. ശരീരഭാരം മാത്രമല്ല അമിത ഭാരം കുറയ്ക്കുന്നതും വെല്ലുവിളിയാകാം. പ്രവര്‍ത്തനരഹിതമായ തൈറോയിഡ് സാധാരണയായി ശരീരഭാരം കൂട്ടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കഠിനമായ ഹൈപ്പോതൈറോയിഡിസം ഉള്ളവരില്‍ ശരീരഭാരം കൂടുന്നത് പലപ്പോഴും സാധാരണമാണ്. അതേസമയം തൈറോയ്‌ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ (ഹൈപ്പര്‍ തൈറോയ്ഡിസം) ശരീരഭാരം കുറയും. അതിനാല്‍ ശരീരത്തിന്‍റെ ഭാരവ്യതിയാനങ്ങളും ശ്രദ്ധിക്കണം.

മൂന്ന്…
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറവായതിനാല്‍ ചര്‍മ്മം വരണ്ടതും ചൊറിച്ചിലും അനുഭവപ്പെടാം.

നാല്…
ശരീര താപനില നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകള്‍ക്ക് പലപ്പോഴും കൈകളും കാലുകളും തണുക്കുകയും എപ്പോഴും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

അഞ്ച്…
തലമുടി കൊഴിച്ചില്‍ ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രധാനപ്പെട്ട മറ്റൊരു ലക്ഷണമാണ്. മുടി കൊഴിയുക, മുടിയുടെ കനം കുറയുക, പുരികവും കണ്‍പീലികളും നഷ്ടപ്പെടുക എന്നിവ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്.

ആറ്…
മറ്റ് പല രോഗങ്ങളുടെയും കൂടി ലക്ഷണമായതിനാല്‍ മലബന്ധം പലപ്പോഴും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമായി രോഗികള്‍ തിരിച്ചറിയാറില്ല.

ഏഴ്…
അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും അതും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നമാകാം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...