എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

For full experience, Download our mobile application:
Get it on Google Play

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്‌ കഴുകുക എന്നതാണ്. അതുപോലെ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.

ഓറഞ്ച്…
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഓറഞ്ച് കഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.

വെള്ളരിക്ക…
വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക.

നട്സ്…
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സ് എണ്ണമയമുള്ള ചര്‍മ്മം ഉള്ളവര്‍ കഴിക്കണം. ഇത് മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

അവക്കാഡോ…
ആരോഗ്യകരമായ ഫാറ്റി ആഡിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് അവക്കാഡോ. അതിനാല്‍ ഇവ എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

പാല്‍…
പാലും പാലുല്‍പ്പന്നങ്ങളും ചര്‍മ്മത്തില്‍ കൂടുതല്‍ എണ്ണമയം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് എണ്ണമയമുള്ള ചര്‍മ്മത്തിന് നല്ലത്.

എണ്ണയില്‍ വറുത്തതും പൊരിച്ചതും…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇത് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകാം.

ജങ്ക് ഫുഡ്…
പാസ്ത, ജങ്ക് ഫുഡ്, ജ്യൂസുകള്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

ഉപ്പ്…
ഉപ്പിന്‍റെ അമിത ഉപയോഗവും എണ്ണമയമുള്ള ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...