Thursday, March 28, 2024 8:23 pm

ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും ; കൂടുതലറിയാം

For full experience, Download our mobile application:
Get it on Google Play

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ഒന്നുകില്‍ ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീന്‍ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടും. കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാന്‍ തീര്‍ച്ചയായും സ്ക്രീന്‍ സമയം പരിമിതപ്പെടുത്തണം. ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Lok Sabha Elections 2024 - Kerala

ഒന്ന്…
മിക്കവര്‍ക്കും അറിയുന്ന കാര്യമാണ്, ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നത്. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.

രണ്ട്…
മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീന്‍, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്ബന്നമായ മുട്ട, കാഴ്ചാശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു.

മൂന്ന്…
ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വൈറ്റമിന്‍-എ, സി, ഇ എന്നിവയാലും ആന്‍റി-ഓക്സിഡന്‍റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്ബന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക.

നാല്…
പരിപ്പ്- പയറുവര്‍ഗങ്ങള്‍ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല (ചന്ന), രാജ്മ, ബീന്‍സ്,പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍.

അഞ്ച്…
സാല്‍മണ്‍- ടൂണ- ട്രൗട്ട് പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഒമേഗ- 3 ഫാറ്റി ആസിഡാണ് പ്രധാനമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ അകറ്റുന്നതിന് ഇവ സഹായകമായിരിക്കും.

ആറ്…
വിവിധ കറികളിലേക്കും വിഭവങ്ങളിലേക്കുമെല്ലാം ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് കാപ്സിക്കം. ഇവയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിനാണ് ഇവ കാര്യമായും സഹായകമാകുന്നത്.

ഏഴ്…
പല ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണങ്ങളാണ് നട്ട്സും സീഡ്സും. ഇവയും പതിവായി മിതമായ അളവില്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

എട്ട്…
ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് അടുത്തതായി കണ്ണുകള്‍ക്ക് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍. എന്തെന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കെരോട്ടിന്‍ (വൈറ്റമിന്‍-എ)രാത്രിയില്‍ കാഴ്ചശക്തി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായകമാകുന്നു. ക്യാരറ്റ്, മാമ്പഴം, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...

സി-വിജില്‍ : 1563 പരാതികള്‍ ; 1505 പരിഹാരം

0
പത്തനംതിട്ട : സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564...

കത്തിയുമായി ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമം ; തടഞ്ഞ പോലീസ് ഉദ്യോ​ഗസ്ഥന് വെട്ടേറ്റു

0
കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു....