നമുക്ക് ഏറ്റവും എളുപ്പത്തില്‍ ലഭിക്കാനും കഴിക്കാനുമൊക്കെ പറ്റിയ ഒരു പഴ വര്‍ഗമാണ് വാഴപ്പഴം. വാഴപ്പഴം കഴിക്കുമ്പോള്‍ നമ്മള് എല്ലാവരും അതിന്റെ തൊലി കളഞ്ഞ് ദൂരേക്ക് കളയും. എന്നാൽ പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് ആര്‍ക്കെങ്കിലും അറിയാമോ. ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഈ വാഴപ്പഴത്തൊലിക്ക് ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുമോ. അങ്ങനെ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഇനി പഴത്തൊലി കളയാന്‍ ഒന്ന് മടി കാണിക്കും.
ഗവേഷകര്‍ പറയുന്നത് അനുസരിച്ച്, വാഴപ്പഴത്തേക്കാള്‍ ഗുണം തൊലിയിലുണ്ട്. പഴത്തൊലിയുടെ ഗുണങ്ങളെ കുറിച്ച് ഡയറ്റീഷ്യന് പറയുന്നത് ഇങ്ങനെയാണ്. പഴത്തൊലി പോഷക സമൃദ്ധമാണ്. ഇത് കഴിക്കാനും കൊള്ളാവുന്നതാണ്. പൊട്ടാസ്യം, ഫൈബര്‍, പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, എസന്‍ഷ്യല്‍ അമിനോ ആസിഡുകള്‍ എന്നിവയാല്‍ സമൃദ്ധവുമാണെന്ന് ഡയറ്റീഷ്യന് പറയുന്നു.
കൂടാതെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണെന്ന് മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പ്രമേഹം എന്നിവയ്ക്കും അത്യുത്തമമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വാഴപ്പഴയ്ത്തിലെ ട്രിപ്റ്റോഫാന്‍ പഴത്തൊലിയിലെ വിറ്റാമിന്‍ ബി 6മായി ചേരുമ്പോള്‍ വിഷാദം പോലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്.വിറ്റാമിന്‍ ബി സിക്സ്, നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ്. ഇത് മാനസികാരോഗ്യത്തിന് നല്ലതാണ്.
ഫൈബറുകളാല്‍ സമ്പന്നമായ പഴത്തൊലി ദഹനപ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. വയറിളക്കത്തിനും പഴത്തൊലി ഉപയോഗിക്കാവുന്നതാണ്. എങ്ങനെയാണ് പഴത്തൊലി കഴിക്കണമെന്ന് സംബന്ധിച്ചും വിശദീകരണമുണ്ട്. നന്നായി പഴുത്ത വാഴപ്പഴത്തിന്റെ തൊലി വേണം കഴിക്കാന്‍. ഇവയുടെ പ്രത്യേകതയെന്തെന്നാല് മധുരമുള്ളതും കനം കുറഞ്ഞതുമായിരിക്കും. നന്നായി കഴികിയെടുത്ത് മിക്സിയിലിട്ട് അടിക്കാം. ഇത് ജ്യൂസിനൊപ്പമോ ബ്രഡിനൊപ്പമോ കഴിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033