പത്തനംതിട്ട : ജില്ലയിലെ പകര്‍ച്ചവ്യാധിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനും നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്റര്‍സെക്ടറല്‍ മീറ്റിംഗ് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി. ജി ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കെപി ജയകുമാര്‍ എന്നിവര്‍ നിലവിലെ സാഹചര്യങ്ങളും സ്ഥിതി വിവരക്കണക്കുകളും അവതരിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണം അഭ്യര്‍ഥിച്ചു. ജില്ലയിലെ ആയുര്‍വേദം, ഹോമിയോ, മൃഗസംരക്ഷണം, ശുചിത്വമിഷന്‍, തദ്ദേശ സ്വയംഭരണം, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.