Wednesday, July 2, 2025 3:46 am

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

ലിസ്ബണ്‍ : പോര്‍ച്ചുഗലില്‍ ഫൈസര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്‌സാണ് വാക്‌സിന്‍ ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം പെട്ടെന്ന് മരണത്തിന് കീഴടങ്ങിയത്. പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. മരണകാരണം വാക്‌സിന്‍ സ്വീകരിച്ചതു തന്നെയാണോ എന്നതില്‍ വ്യക്തതയില്ല. ഇവര്‍ക്ക് നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സോണിയയുടെ പിതാവ് അബിലിയോ അസെവെഡോ പറഞ്ഞു

ഡിസംബര്‍ മുപ്പതിനാണ് ഇവര്‍ കോവിഡിനെതിരെ വാക്‌സിന്‍ സ്വീകരിച്ചത്. സോണിയയ്ക്ക് വാക്‌സിന്‍ സ്വീകരിച്ച ശേഷമുള്ള ‘അസുഖങ്ങള്‍’ ഒന്നുമുണ്ടായിരുന്നില്ലെന്ന് സഹജീവനക്കാര്‍ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ ഇവര്‍ ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുകയും പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു. പോര്‍ച്ചുഗലില്‍ നാലേകാല്‍ ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 7118 പേര്‍ കോവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങി. ക്രിസ്മസിന് ശേഷം രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകരെ നിയമിക്കുന്നു

0
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍...

പ്രവൃത്തികളുടെ ഉദ്ഘാടനം കെ. യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു

0
പത്തനംതിട്ട : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി...

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...