Tuesday, May 13, 2025 3:50 am

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണനിലവാരമില്ലെന്നും ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയുളള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മാസ്‌ക്കുകളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുമെത്തിക്കാന്‍ ആരോഗ്യ സെക്രട്ടറിയുടെ അടിയന്തര നിര്‍ദേശം. ഡോക്ടര്‍ക്കും ആശ പ്രവര്‍ത്തകയ്ക്കുമടക്കം രോഗം സ്ഥിരീകരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. അതേസമയം സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിലും ഉള്ളവയുടെ ഗുണനിലവാരമില്ലായ്മയിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക കൂട്ടുന്നുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉള്ളവയ്ക്ക് ഗുണമില്ലെന്നും ആരോപണമുയര്‍ന്നു. രോഗം പകരാതിരിക്കാന്‍ കരുതല്‍ വേണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

വിദേശത്ത് നിന്നുള്‍പ്പടെ എത്തുന്നവരെ കണ്ട് വിവര ശേഖരണം നടത്തേണ്ടവരാണ് ആശ പ്രവര്‍ത്തകര്‍. എന്നാല്‍ ഇവര്‍ക്ക് സുരക്ഷിതമായ എന്‍ 95 മാസ്‌കോ ത്രീലെയര്‍ മാസ്‌കോ ഗ്ലൗസോ കൊടുത്തിട്ടില്ല. കൊടുത്തിരുന്നവ ഒന്നും സുരക്ഷിതമല്ലായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇവരിലൊരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് രോഗിയെ പരിചരിച്ച ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണെന്നാണ് പരാതി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടാല്‍ ഒരുപാട് പേരിലേക്ക് രോഗം പടരാനുള്ള സാധ്യതയുമുണ്ട്.

അതേസമയം എല്ലാ ആശുപത്രികളിലും എന്‍ 95 മാസ്‌ക്കുകളും സാനിട്ടൈസറുകളും ഉറപ്പാക്കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ വിശദീകരണം. രോഗബാധിതരുള്ള ഇടങ്ങളിലെ എല്ലാ ആശുപത്രികളിലും പിപിഇ കിറ്റുകള്‍ ഉണ്ട്. ആശുപത്രികളില്‍ മാത്രം ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിപിഇ കിറ്റുകളും 1.74 ലക്ഷം എന്‍ 95 മാസ്‌ക്കുകളും സ്റ്റോക്കുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ 4 ലക്ഷം എന്‍ 95 മാസ്‌ക്കുകളും 1.75 ലക്ഷം പിപിഇ കിറ്റുകളും കരുതല്‍ ശേഖരമായുണ്ടെന്നും 8 ലക്ഷം അധികമായി സംഭരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...