കോട്ടയത്ത് ഇന്നുമുതൽ കർശനനിയന്ത്രണം ; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആറ് ദിവസത്തിനിടെ 17 പേർ രോഗബാധിതരായതോടെ കോട്ടയം റെഡ് സോണായി. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാർഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീൻസോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ജില്ല റെഡ് സോൺ ആയി മാറി. ഇതോടെ ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾക്ക് മാത്രമാണ് ജില്ലയിൽ പ്രവർത്തനാനുമതി. പോലീസ് പരിശോധന കർശനമാക്കി.

അയ്മനം, വെള്ളൂർ, തലയോലപ്പറമ്പ്, പനച്ചിക്കാട്, വിജയപുരം, മണർകാട്, അയർക്കുന്നം പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ 7 വാർഡുകളും തീവ്രബാധിത മേഖലയായി. ഇതിനു പുറമെ തലയോലപ്പറമ്പ് പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ വാർഡുകൾ കൂടി തീവ്ര ബാധിത മേഖലയിൽ ഉൾപ്പെടുത്തി. ചങ്ങനാശേരി നഗരസഭയുടെ മുപ്പത്തിമൂന്നാം വാർഡും തീവ്രബാധിത മേഖലയിലാണ്. സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാൻ വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്നായി ദിവസവും ഇരുനൂറിലധികം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും.

കോട്ടയത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് കൂടുതൽ മെഡിക്കൽ ടീമിനെ അയക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ജില്ലയിൽ നിന്നുള്ള പരിശോധനാഫലങ്ങൾ വൈകുന്നതായും ആക്ഷേപമുണ്ട്. 19 ദിവസത്തിന് ശേഷം കഴിഞ്ഞ 22 നാണ് കോട്ടയത്ത് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ അടുത്ത അഞ്ച് ദിവസം കൊണ്ട് രോഗികളുടെ എണ്ണം 17 ആയി. ഇതിൽ തന്നെ നിരീക്ഷണത്തിൽ അല്ലാതിരുന്നവർക്കും രോഗം പിടിപെട്ടിട്ടുണ്ട്. കോട്ടയം മാർക്കറ്റിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളിക്ക് ഉൾപ്പെടെ എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനും ആയിട്ടില്ല. ദിവസവും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. ഇതോടെയാണ് കോട്ടയത്തിനായി കൊവിഡ് പ്രതിരോധത്തിന് പ്രത്യേക മെഡിക്കൽ ടീം വേണമെന്ന ആവശ്യം ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...