ആന്ധ്രാപ്രദേശ് : അവതാര്‍ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് പ്രേക്ഷകന്‍ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദാപുരത്താണ് സംഭവം. ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍ പോയ ശ്രീനു, സിനിമ കാണുന്നതിനിടെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സഹോദരന്‍ രാജു ഉടന്‍ തന്നെ പെദ്ദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ലക്ഷ്മിറെഡ്ഡി ശ്രീനുവിന് ഒരു മകളും ഒരു മകനുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളയാളായിരുന്നു ആ വ്യക്തി. സിനിമ കണ്ടപ്പോളുണ്ടായ അമിതാവേശമാകാം ഇതിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു.
അവതാര്‍ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് പ്രേക്ഷകന്‍ മരണപ്പെട്ടു
RECENT NEWS
Advertisment