അവതാര്‍ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് പ്രേക്ഷകന്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രാപ്രദേശ് : അവതാര്‍ സിനിമ കാണുന്നതിനിടെ ഹൃദയാഘാതം വന്ന് പ്രേക്ഷകന്‍ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദാപുരത്താണ് സംഭവം. ലക്ഷ്മിറെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍ പോയ ശ്രീനു, സിനിമ കാണുന്നതിനിടെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. സഹോദരന്‍ രാജു ഉടന്‍ തന്നെ പെദ്ദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ലക്ഷ്മിറെഡ്ഡി ശ്രീനുവിന് ഒരു മകളും ഒരു മകനുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളയാളായിരുന്നു ആ വ്യക്തി. സിനിമ കണ്ടപ്പോളുണ്ടായ അമിതാവേശമാകാം ഇതിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ അഭിപ്രായപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ കഴിയില്ലെന്ന് എംഎ ബേബി

0
തിരുവനന്തപുരം: മെസ്സി വിരമിക്കേണ്ട പ്രായമായെന്ന് ഇന്നലത്തെ കളി കണ്ട ആർക്കും പറയാൻ...

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര്

0
തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ എതിര്‍ത്തും അനുകൂലിച്ചും...

14 കാരനെ പീഡിപ്പിച്ച് ഒളിവിൽ പോയ മദ്രസാ അധ്യാപകൻ പിടിയിൽ

0
കണ്ണൂർ : 14 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

സംസ്ഥാന വഖഫ് ബോർഡിൻ്റെ ഭരണം സർക്കാരിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി

0
കൊച്ചി: സംസ്ഥാന വഖഫ് ബോർഡിൻ്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്...