ലോകത്തെ നടുക്കി വന്‍ സ്ഫോടന പരമ്പര , നിരവധി മരണം

For full experience, Download our mobile application:
Get it on Google Play

റൊഹാനീ ബാബാ: ലോകത്തെ നടുക്കി വന്‍ സ്ഫോടന പരമ്പര. ഭീകരാക്രമണത്തില്‍ നിരവധി മരണം. അഫ്ഗാനിസ്ഥാനിലാണ് ലോകത്തെ നടുക്കിയ സ്‌ഫോടന പരമ്പര ഉണ്ടായത്. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പക്തിയാ മേഖലയിലും കാബൂള്‍ സര്‍വ്വകലാശാലയിലും സ്ഫോടനം നടന്നതായാണ് വിവരം. അഫ്ഗാന്‍ സേനയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. പക്തിയ പ്രവിശ്യയിലെ റൊഹാനീ ബാബ മേഖലയിലാണ് സ്ഫോടനം നടന്നത്. ഞായറാഴ്ച രാത്രി നടന്ന സ്ഫോടനത്തില്‍ ചെക്പോസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനം നടന്നതുമായി ബന്ധപ്പെട്ട് ഒരു ഭീകരസംഘടനകളും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

ഇതിനിടെ കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഒരു കാല്‍നടയാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. വിദൂര നിയന്ത്രിത ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സേന അറിയിച്ചു. കാബൂളിനടുത്തുള്ള ഖ്വാജാ സാബ്സ് പോഷ് മേഖലയിലാണ് സ്ഫോടനം നടന്നത്. ഇതിനൊപ്പം കാബൂള്‍ സര്‍വ്വകലാശാലയ്ക്ക് സമീപം ബോംബ് സ്ഫോടനവും വെടിയൊച്ചയും കേട്ടതായി സമീപവാസികള്‍ പറയുന്നു. അഫ്ഗാന്‍-ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ സര്‍വ്വകലാശാലയില്‍ ഒരു പുസ്തകപ്രകാശനത്തിനെത്തിയ സന്ദര്‍ഭത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...