Monday, May 12, 2025 8:24 am

ബിജെപിയ്ക്ക് കനത്ത തിരിച്ചടി ; പ്രമുഖ മുസ്ലിം നേതാവ് കോൺ‌​ഗ്രസിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം നിലനിൽക്കെ അസമിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ ഉന്നത ന്യൂനപക്ഷ നേതാവും ആദ്യ ന്യൂനപക്ഷ എംഎൽഎയുമായ അമിനുൾ ഹഖ് ലാസ്കർ പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺ​ഗ്രസിൽ ചേർന്നു. കോൺഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അൽവാറിൻ്റെ സാന്നിധ്യത്തിൽ ബുധനാഴ്ച്ചയാണ് അമിനുൾ കോൺഗ്രസിൽ നിന്ന് അം​ഗത്വം സ്വീകരിച്ചത്. അസമിൽ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടുവെന്ന് അമിനുൾ ഹഖ് പറഞ്ഞു.”ഞാൻ 13 വർഷമായി ബിജെപിക്കൊപ്പമായിരുന്നു, അന്നത്തെ ബിജെപിയും ഇപ്പോഴുള്ളതും വ്യത്യസ്തമാണ്. അക്കാലത്ത് ബിജെപി മാറ്റത്തെക്കുറിച്ചാണ് സംസാരിച്ചത് – അമിനുൾ പറഞ്ഞു.

തന്റെ ബിജെപിയിൽ നിന്നുള്ള പുറത്തേക്കുള്ള വരവ് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങൾ ഇപ്പോൾ ബദ്‌റുദ്ദീൻ അജ്മലിൻ്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലാസ്‌കർ പറഞ്ഞു. 2016ൽ ഞാൻ എംഎൽഎയാവുമ്പോൾ ഈ പ്രദേശത്തെ മുസ്ലിം സമുദായത്തിൽ നിന്നുള്ള ഒരേയൊരാൾ ഞാൻ മാത്രമായിരുന്നു. ബിജെപിയിൽ നിന്ന് പുറത്തേക്ക് വന്നതോടെ അത് അസമിലെ മുസ്ലീങ്ങൾക്കിടയിൽ ബിജെപിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അമിനുൾ പറഞ്ഞു. ‌അസമിൽ ഇപ്പോൾ ബിജെപി എഐയുഡിഎഫുമായി കൈകോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0
തൃശൂർ : ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും...

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

0
കോഴിക്കോട്: ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക്...

അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
പട്‌ന : ബിഹാറിലെ പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ...

ചൂടിന് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി...