രാജ്യത്തിന് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ട് ; കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള വികസ്വര രാജ്യം എന്ന നിലയിൽ ഇന്ത്യയ്‌ക്ക് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. അനധികൃത കുടിയേറ്റവും റോഹിങ്ക്യൻ അഭയാർത്ഥികളും രാജ്യസുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന് കോടതിയെ അറിയിച്ചു.വിദേശി നിയമം ലംഘിച്ചുവെന്നാരോപിച്ച് തടങ്കലിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർത്ഥികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ളതും, പരിമിതമായ വിഭവങ്ങളുള്ളതുമായ ഒരു വികസ്വര രാജ്യമാണ് ഇന്ത്യ. രാജ്യത്തിന് സ്വന്തം പൗരന്മാർക്ക് മുൻഗണന നൽകേണ്ടതുണ്ട്. അതിനാൽ, വിദേശികളെ അഭയാർഥികളായി അംഗീകരിക്കാൻ കഴിയില്ല എന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

1951 ലെ അഭയാർത്ഥി കൺവെൻഷനിലും 1967 ലെ അഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ലെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഏതെങ്കിലും വിഭാഗം ആളുകളെ അഭയാർത്ഥികളായി അംഗീകരിക്കണമോ ഇല്ലയോ എന്നത് നയപരമായ തീരുമാനമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...