കോന്നി : കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. വള്ളിക്കോട് തൃപ്പാറയിൽ കാറ്റിലും മഴയിലും മരം വീണ് വീടുകൾ തകർന്നു. തൃപ്പാറ ഇടതുണ്ടിൽ സുനിൽ, പുത്തൻവീട്ടിൽ ഹരികുമാർ എന്നിവരുടെ വീടുകൾ ആണ് തകർന്നത്. വൈകുന്നേരം ആയിരുന്നു സംഭവം.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കോ മോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം സമാനമായി മഴ കിട്ടും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോട് കൂടി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതും മഴയ്ക്ക് കാരണമാകും.