കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. എറണാകുളം ജില്ലയിൽ കോതമം​ഗലത്ത് കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കുട്ടമ്പുഴ കുറ്റിയംചാൽ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപറ്റി. നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് കനത്ത മഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ജി എം എൽ പി സ്കൂളിന്റെ മേൽക്കൂരയാണ് വീണത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. മൂവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ കാർ സർവീസിന് സെൻ്ററിലെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമില്ല. സർവീസിന് എത്തിച്ച നിരവധി കാറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.

പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീട് തകർന്നു. കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക്‌ മുകളിലേക്ക് വൈദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. പൂവത്തുങ്കൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ രക്ഷപെട്ടു. പ്രദേശത്ത് ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ ഒടിഞ്ഞുവീണിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും നെയ്യാർ ഡാം ഇറിഗേഷൻ സെക്യൂരിറ്റി ഓഫീസിന് സമീപം കൂറ്റൻ മരം കടപുഴകി വീണു. എൻട്രൻസ് ഗേറ്റിന് സമീപത്തെ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. രണ്ട് ബൈക്കുകൾക്ക് കേടുപാടുകൾ ഉണ്ടായി. ചെല്ലാനത്ത് കാറ്റിലും മഴയിലും വീടുകൾ തകർന്നു. തറയെപ്പറമ്പിൽ ജോൺസന്റെ വീടാണ് തകർന്നത്. അർനോസ് ചൗരി എന്നയാളുടെ വീടിന്റെ മേൽക്കൂരയും തകർന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...