തിരുവനന്തപുരം : മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയുണ്ടാകുമെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ കാറ്റ് ശക്തമായതോടെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും കനത്ത മഴ ലഭിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത മണിക്കൂറിൽ ഇടവിട്ടുള്ള മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
കഴിഞ്ഞ മണിക്കൂറുകളിൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്തിരുന്നു. രാത്രിയില്‍ വീണ്ടും മഴ പെയ്തേക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ പ്രവചിക്കുന്നില്ലെങ്കിലും മലയോര മേഖലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നദീതീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്ക് നിലവില്‍ ജാഗ്രതാ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല.