തിരുവനന്തപുരം : നാളെ മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ട് ദിവസത്തിനകം രാജസ്ഥാനിലേയ്ക്ക് നീങ്ങും. അതിനാല്‍ 24 വരെ ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ആഗസ്റ്റ് മാസത്തിലെ നാലാമത്തെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
നാളെ മുതല്‍ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
RECENT NEWS
Advertisment