ആലപ്പുഴ: ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിൽ നാല് ദുരിതാശ്വാസക്യാമ്പുകൾ കൂടി തുറന്നു. ചെങ്ങന്നൂരിൽ മൂന്നും ചേർത്തലയിൽ ഒരുക്യാമ്പുമാണ് തുറന്നത്. 52 പേരെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച ചെങ്ങന്നൂരിൽ ഒരു ക്യാമ്പ് തുറന്നിരുന്നു. ചെങ്ങന്നൂർ കിഴക്കേനട ഗവ.യു.പി.എസ്, തിരുവൻവണ്ടൂർ ഗവ.എൽ.പി.എസ്, പകൽ വീട് എന്നിവിടങ്ങളിലാണ് പുതിയക്യാമ്പ്. 12 കുടുംബങ്ങളിലായി 42 പേരാണ് ഇവിടെ കഴിയുന്നത്. ചേർത്തലയിൽ പട്ടികജാതി സാംസ്കാരികനിലയത്തിൽ തുറന്ന ക്യാമ്പിൽ ആറ് കുടുംബത്തിലെ 10 പേർ താമസിക്കുന്നുണ്ട്. കനത്തകാറ്റിലും മഴയിലും മരംവീണ് രണ്ടെണ്ണം പൂർണമായും 56 വീടുകൾ ഭാഗികമായും തകർന്നു. അമ്പലപ്പുഴ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലാണ് ഏറെ നഷ്ടം. കിഴക്കൻവെള്ളത്തിന്റെ വരവിൽ കുട്ടനാടും അപ്പർകുട്ടനാടും വെള്ളപ്പൊക്ക ഭീതിയിലാണ്. കുട്ടനാട്ടിലെ ഗ്രാമീണറോഡുകളിലും പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.