ഡൽഹിയിൽ കാലാവസ്ഥ പ്രതികൂലം ; വഴി തിരിച്ചുവിട്ടത് 4 വിമാനങ്ങൾ , വരും മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യ തലസ്ഥാനത്ത് കാലാവസ്ഥ പ്രതികൂലമായതോടെ നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെ മുതൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് ഡൽഹിയിൽ പെയ്യുന്നത്. ഇതോടെ, വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മറ്റ് വിമാന സർവീസുകളും വൈകുന്നുണ്ട്. ഇന്ന് നാല് വിമാനങ്ങളും ജയ്പൂരിലേക്കാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്.

നോയിഡ ഉൾപ്പെടെ ഡൽഹി എൻസിആറിന്‍റെ ഫലഭാഗങ്ങളിലും ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കൂടാതെ, മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. മെയ് 30 വരെ ഡൽഹിയിൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് ഈ മേഖലയിൽ ഉഷ്ണ തരംഗം ഉണ്ടാവുകയില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...