Friday, May 9, 2025 2:25 pm

കോന്നിയില്‍ കനത്ത മഴ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നിയില്‍ കനത്ത മഴ. ഉച്ചക്ക് ശേഷം ഉണ്ടായ ശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ മരം കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്തു. കുമ്മണ്ണൂര്‍, ആനകുത്തി, ഐരവണ്‍, കല്ലേലി, വട്ടക്കാവ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ റോഡിലേക്ക് മരം കടപുഴകി വീഴുകയും ഗതാഗതം തടസ്സപെടുകയും ചെയ്തു. കോന്നി അഗ്‌നി ശമന രക്ഷാ സേന മരങ്ങള്‍ മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി ഓര്‍ത്തഡോക്‌സ് പള്ളിക്ക് മുന്നില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപെട്ടു. സംസ്ഥാന പാതയിലെ ഓടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് റോഡില്‍ വെള്ളം നിറയുന്നതിന് കാരണമായി. കോന്നിയില്‍ ഉണ്ടായ കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഷീറ്റുകളും കടക്കുള്ളിലെ സാധനങ്ങളും പറന്നു പോയി. കോന്നിയുടെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞത് മൂലം പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും തടസപെട്ടു. ഉച്ചയോടെ ആരംഭിച്ച മഴ കോന്നിയില്‍ അഞ്ച് മണിക്കൂറുകള്‍ നീണ്ടുനിന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഎൻഐ കേസിലെ ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി

0
ഡൽഹി: വാര്‍ത്താ ഏജൻസിയായ എഎൻഐക്കെതിരെ സ്വതന്ത്ര ഓൺലൈൻ വിജ്ഞാന കോശമായ വിക്കിപീഡിയ...

പെരുനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ...

0
റാന്നി : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം...

ഇന്ത്യ-പാക് സംഘർഷം : ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും

0
കണ്ണൂർ: ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം ; വിദഗ്ദ അഞ്ചംഗ സംഘം തെളിവെടുപ്പ് നടത്തുന്നു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള...