പെരുനാട് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുനാട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർ പണം തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. പെരുനാട് പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. സാനു മാമ്പാറ അധ്യക്ഷത വഹിച്ചു. പ്രശസ്ത അഭിഭാഷകയായ മഞ്ജു കെ നായരുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചത്. ചികിത്സാ ആവശ്യത്തിനും വിവാഹ ആവശ്യത്തിനുമായി വർഷങ്ങളായി നിക്ഷേപകര്‍ പണം ആവശ്യപ്പെട്ടിട്ടും കിട്ടുന്നില്ല. ഈ വിവരങ്ങള്‍ കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ 18 പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ബാക്കിയുള്ള നിക്ഷേപകർക്ക് ഹൈക്കോടതിയിൽ കേസുമായിട്ട് പോകാനുള്ള നിയമപദേശം നൽകാനും പണം തിരികെ ലഭിക്കാൻ ആയിട്ടുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമര പരിപാടികൾ ആസൂത്രണം ചെയ്തത്. ആക്ഷൻ കൗൺസിൽ ഭാരവാഹികളായി അരുണ്‍ അനിരുദ്ധന്‍ (രക്ഷാധികാരി), ടി.കെ ശാന്തമ്മ (ചെയർമാന്‍),സാനു മാമ്പാറ (വർക്കിംഗ് ചെയർമാന്‍), കെ.എസ് ബിജു (ജനറല്‍ കണ്‍വീനര്‍), സത്യാനന്ദന്‍ (കൺവീനര്‍),ധന്യ(സെക്രട്ടറി), അബ്ദുല്‍ ഖാദര്‍( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...