Thursday, April 24, 2025 11:04 am

മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴയും ഇടിമിന്നലും ; ഭയന്ന് ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

മേപ്പാടി : മുണ്ടക്കൈയിലും ചൂരൽമലയിലും കനത്ത മഴയും ഇടിമിന്നലും. പ്രദേശത്ത് ഒന്നരമണിക്കൂറായി മഴ തുടരുകയാണ്. ഇന്ന് നടന്ന ജനകീയ തിരച്ചിൽ ഉച്ചയോടെ അവസാനിപ്പിച്ചിരിക്കുകയാണ്. പരിശോധന ആരംഭിക്കുമ്പോൾ വെയിലായിരുന്നു. പിന്നെ ചാറ്റൽമഴ തുടങ്ങി. തിരച്ചിലിനെത്തിയ ആളുകൾ മടങ്ങിയതിന് പിന്നാലെയാണ് മഴ കനത്തത്. ഇടിമിന്നൽ കൂടുതൽ ശക്തമാകുകയാണ്. തിരച്ചിലിനെത്തിയവർ പുഞ്ചിരിമട്ടത്തുനിന്നും ചൂരൽമലയിൽ നിന്നും തിരിച്ചെത്തി എന്നത് ആശ്വാസമാണെങ്കിലും പരപ്പൻപാറയിൽ തിരച്ചിൽ നടത്തുന്നവർക്ക് ഇതുവരെ മടങ്ങിയെത്താനായിട്ടില്ല. ഈ പ്രദേശത്തുനിന്ന് കിട്ടിയ മൃതദേഹഭാ​ഗങ്ങളുമായി കാൽനടയായാണ് ഇവർ തിരിച്ചുവരുന്നത്. ഈ പ്രദേശത്തും മഴയാണെന്നാണ് തിരിച്ചിലിനായി പോയവർ പറയുന്നത്. സന്നദ്ധപ്രവർത്തകരും വനംവകുപ്പ് ഉദ്യോ​ഗസ്ഥരുമാണ് ഇവിടെ തിരിച്ചിൽ നടത്തിയിരുന്നത്.

കാലാവസ്ഥ മോശമാകുന്നതിന് മുമ്പ് മൃതദേഹഭാഗങ്ങള്‍ എയർലിഫ്റ്റ് ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും അതുണ്ടായില്ല. പുന്നപ്പുഴ കലങ്ങിമറിഞ്ഞൊഴുകുകയാണ്. ദിവസങ്ങൾക്ക് മുമ്പ് സമാനമായി മഴ പെയ്തതാണ് മുണ്ടക്കൈയിൽ ദുരന്തത്തിന് കാരണമായതെന്നതിനാൽ തന്നെ ആളുകൾ പേടിച്ചിരിക്കുകയാണ്. വയനാട് ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎസ്‌ഐഎസിന്റെ പേരില്‍ ഗൗതം ഗംഭീറിന് വധഭീഷണി

0
ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം...

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

0
തിരുവനന്തപുരം : വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

0
കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി....

ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ : തൃശ്ശൂർ ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ...