24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയുടെ ശക്തി കുറയുന്നു. ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ കാസര്‍കോടും കണ്ണൂരും കോഴിക്കോടിന്റെയും വയനാടിന്റെയും ചില ഭാഗങ്ങളിലും മാത്രമാണ് ശക്തവും തീവ്രവുമായ മഴ ലഭിച്ചത്. ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കണ്ണൂരിലും കാസര്‍കോടിന്റെ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലും മാത്രമാണ് തീവ്രമഴ പെയ്തത്. ബാക്കി ജില്ലകളില്‍ നേരിയതും ഇടത്തരവുമായ മഴയാണ് ലഭിച്ചത്. പൂജ്യം മുതല്‍ 15.6 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെയാണ് നേരിയ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെയാണ് ഇടത്തരം മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

അതിനിടെ ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ബാക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...