Monday, November 27, 2023 7:03 pm

വരുന്നത് അതിശക്തമഴ, കേരളത്തിൽ വീണ്ടും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നുവെന്ന് കാലാവസ്ഥ പ്രവചനം. കോമോറിൻ മേഖലക്ക് മുകളിലായി ഒരു ചക്രവാതചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ദിവസങ്ങൾക്ക് ശേഷം ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. 22 -ാം തിയതി 2 ജില്ലകളിലും 23 -ാം തിയതി ഒരു ജില്ലയിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21 -24 വരെയുള്ള തീയതികളിൽ കേരളത്തിലാകെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും നവംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഓറഞ്ച് അലർട്ട്
22-11-2023 : പത്തനംതിട്ട, ഇടുക്കി
23-11-2023 : ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്
21-11-2023 : എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
22-11-2023 : തിരുവനന്തപുരം, മലപ്പുറം
23-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
24-11-2023 : പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിവിൽ സർവ്വീസ് സംരക്ഷണ യാത്ര പത്തനംതിട്ട ജില്ലയിൽ പര്യടനം ആരംഭിച്ചു

0
പത്തനംതിട്ട : ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഈ മാസം ഒന്നിന് കാസർകോഡ്...

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി : 15 ലക്ഷവും പലിശയും നഷ്ടപരിഹാരവും നൽകണം –...

0
പത്തനംതിട്ട: ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 15 ലക്ഷവും പലിശയും നഷ്ടപരിഹാരം...

കുമ്പാങ്ങൽ വഞ്ചികപൊയ്ക റോഡ് പണി അടിയന്തിരമായി പൂർത്തീകരിക്കണം ; നിവേദനം നൽകി

0
പത്തനംതിട്ട : കെ എസ് കെ ടി യു പത്തനംതിട്ട നോർത്ത്...

URGENT SHARE കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി

0
കൊട്ടാരക്കര : കൊട്ടാരക്കര പൂയപ്പള്ളിയില്‍ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ഇന്ന്...