കനത്ത മഴ; ഡൽഹിയിൽ ദുരിതാശ്വാസ കിറ്റുകൾ വെള്ളം കയറി നശിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ കഴിഞ്ഞ മൂന്നു ദിവസമായി കനത്തമഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. മഴക്കെടുതികളെ തുടർന്ന് അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. അതേസമയം ദുരിതബാധിതര്‍ക്കായി എത്തിച്ച കിറ്റുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും വെള്ളം കയറി. ജംഗ്പുരയിലെ വാർഡ് നമ്പർ 142ലെ ഗോഡൗണിലാണ് വെള്ളം കയറിയത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ ദുരിതാശ്വാസ സഹായനിധിയില്‍ നിന്നെത്തിച്ചതായിരുന്നു കിറ്റുകള്‍. വെള്ളം കയറിയതോടെ ദുരിതബാധിതർക്ക് നൽകാൻ വെച്ചിരുന്ന  കിറ്റുകൾ പൂർണമായും നശിച്ചു. സംസ്ഥാനത്തിന്റെ പലയിടത്തും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...

എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയനം : പുതിയ പാർട്ടിയുണ്ടാക്കാൻ തീരുമാനം ; പദവികളിൽ ധാരണയായി

0
കൊച്ചി : ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ...