Wednesday, July 2, 2025 10:18 pm

അതിശക്തമായ മഴയ്ക്ക് സാധ്യത ; 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് – മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടങ്ങളിൽ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് അതിശക്തമായ മഴ കൊണ്ടർഥമാക്കുന്നത്.  29ാം തീയതി പത്തനംതിട്ട, ആലപ്പുഴ, കാസറഗോഡ്, 30ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയിൽ ജോലിക്കിടയിൽ ഉയരത്തിൽ നിന്ന് വീണ് പെയിൻറിംഗ് തൊഴിലാളി...

ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ...

കൗമാരക്കാരുടെ കേരള ക്രിക്കറ്റ് ലീഗ് ; അവസരം കാത്ത് പ്രതിഭകളുടെ നീണ്ട നിര

0
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ. മീശ മുളയ്ക്കാത്ത കൗമാരക്കാരുടെ തകർപ്പൻ പ്രകടനത്തിലൂടെ...

അത്തിക്കയത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

0
അത്തിക്കയം: അത്തിക്കയം ടൗണ്ണില്‍ പാലത്തിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ക്ക്...