ട്രെയിനിലെ ശുചിമുറിയില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ട്രെയിനിലെ ശുചിമുറിയില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. കോതമംഗലം സ്വദേശിയായ 46 കാരന്‍ ട്രെയിനിന്റെ ശുചിമുറിയില്‍ കയറി കുറ്റിയിട്ട ശേഷം കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

മറ്റൊരു യാത്രക്കാരന്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ ട്രെയിനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ സംരക്ഷണ സേന എ.എസ്‌.ഐ കെ.എസ് മണികണ്ഠനെ വിവരം അറിയിച്ചു. ജനലിലൂടെ നോക്കിയപ്പോള്‍ അകത്ത് ഒരാള്‍ കിടക്കുന്നതായി കണ്ടു. തുടര്‍ന്ന് ശുചിമുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് ഇയാളെ പുറത്തെടുക്കുകയായിരുന്നു.

അപ്പോഴേക്കും ട്രെയിന്‍ ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന ഇയാളെയുമായി മണികണ്ഠനും കോണ്‍സ്റ്റബിള്‍ സി.ആര്‍.രാജനും ചങ്ങനാശേരി സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെ വിവരം അറിയിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...