തൊടുപുഴ : ഇടുക്കി മറയൂരില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടമാണുണ്ടായത്. ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു വീണു. റോഡിനു കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വലിയ കൃഷി നാശമാണിവിടെയുണ്ടായത്. നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. ഇത് വൈദ്യുതി വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇടുക്കി മറയൂരില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
RECENT NEWS
Advertisment