സി​.ബി​.എ​സ്‌.ഇ 10, 12 ക്ലാ​സു​ക​ളി​ലെ ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ​യി​ല്‍ ന​ട​ക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: സി​.ബി​.എ​സ്‌.ഇ 10, 12 ക്ലാ​സു​ക​ളി​ലെ ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ​യി​ല്‍ ന​ട​ക്കും. കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 15 വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ള്‍. രാ​ജ്യ​ത്ത് ആ​കെ ഇ​നി ന​ട​ക്കാ​നു​ള്ള​ത് 12 വി​ഷ​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ളാ​ണ്. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്തു പ്ര​ഖ്യാ​പി​ച്ച ലോക് ഡൗ​ണ്‍ മൂ​ല​മാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചി​രു​ന്ന​ത്. പ​രീ​ക്ഷാ​ഫ​ലം ഓ​ഗ​സ്റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജെ​ഇ​ഇ മെ​യി​ന്‍ പ​രീ​ക്ഷ ജൂ​ലൈ 18 മു​ത​ല്‍ 23 വ​രെ​യും നീ​റ്റ് പ​രീ​ക്ഷ ജൂ​ലൈ 26-നും ​ന​ട​ക്കും. ജെ​ഇ​ഇ (മെ​യി​ന്‍) ന​ട​ത്തു​ന്ന​തി​നു മു​മ്പ് പ്ല​സ് ടു ​ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നു മാ​ര്‍​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ച ഉ​ത്ത​ര ക​ട​ലാ​സു​ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍ പുനരാരംഭിക്കു​ന്ന​തും സി​ബി​എ​സ് .ഇ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ധ്യാ​പ​ക​ര്‍​ക്ക് ഉ​ത്ത​ര​ക​ട​ലാ​സു​ക​ള്‍ വീ​ട്ടി​ലേ​ക്ക് എത്തിക്കു​ക എ​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...