പത്തനംതിട്ട : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെ കനത്ത മഴ പെയ്യുന്നു. ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോര മേഖലയിലുള്ളവര്‍ കഴിയുന്നത്. കഴിഞ്ഞ ഒരുമണിക്കൂറായി പെയ്യുന്ന മഴയില്‍ റോഡില്‍ പലസ്ഥലത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇടിയും മിന്നലും കാര്യമായി ഇല്ലാത്തത് ആശ്വാസമാണ്. പുനലൂര്‍ – മൂവാറ്റുപുഴ പാതയുടെ പണി നടക്കുന്നതിനാല്‍ റോഡിന്റെ ഇരുവശത്തും താമസിക്കുന്നവര്‍ ഏറെ ദുരിതത്തിലാണ്. പെയ്തിറങ്ങുന്ന വള്ളം പലരുടെയും വീട്ടു മുറ്റത്തേക്കും കടകളിലേക്കുമാണ് അടിച്ചു കയറുന്നത്.