തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വർക്കല ഫോർമേഷന്റെ ഭാഗമായ പാപനാശം കുന്നുകൾ വീണ്ടും ഇടിഞ്ഞു. ഏണിക്കൽ ബീച്ചിനും ആലിയിറക്കം ബീച്ചിനും ഇടയിലായി നാലിടങ്ങളിലാണ് കുന്നിടിഞ്ഞത്. കഴിഞ്ഞദിവസം വൈകിട്ടും വ്യാഴാഴ്ച രാവിലെയുമായാണ് ഈ ഭാഗങ്ങളിൽ കുന്നിടിച്ചിൽ ഉണ്ടായത്. കുന്നിന്റെ ഭാഗങ്ങൾ അടർന്ന് ഏതാണ്ട് 30 മീറ്ററോളം താഴേക്ക് പതിച്ചു. മഴ ശക്തമാകുന്നതോടെ ഇനിയും വലിയൊരുഭാഗം അടർന്നുവീഴാവുന്ന നിലയിലാണ്. നിലവിൽ 15 മീറ്ററിലധികം വീതിയിലും മൂന്ന് മുതൽ എട്ട് മീറ്റർ വീതിയിലുമാണ് കുന്നിടിഞ്ഞിരിക്കുന്നത്. കൊല്ലം നിരകളിൽന്ന് വർക്കല ഫോർമേഷന്റെ ഫേസ് ഒന്നായ ഇടവ വെറ്റക്കട കുന്നുകൾ കഴിഞ്ഞ ദിവസം ഉച്ചയോടെ ഇടിഞ്ഞിരുന്നു. മഴയേയും കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയില്ലാതെ കുന്നുകൾ തകർച്ച ഭീഷണി നേരിടുകയാണ്. മുൻ വർഷങ്ങളിൽപോലും ഇത്രയും വ്യാപ്തിയിൽ കുന്നിടിഞ്ഞിട്ടില്ല. റിസോർട്ടുകളിൽ 5000 രൂപ മുതൽ 10,000 രൂപയ്ക്ക് മുകളിൽവരെ വാടകയുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.