Saturday, April 5, 2025 5:35 pm

കനത്ത മഴ ; പന്തളത്തും ചെന്നീര്‍ക്കരയിലും വ്യാപക നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : രാവിലെ മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മരവും കൊമ്പുകളും വീണ് വ്യാപക നാശനഷ്ടം. പന്തളം – മാവേലിക്കര റോഡില്‍ മുട്ടാറില്‍ സാംസ്‌കാരിക നിലയത്തിന് സമീപം റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന മാവ് കട പുഴകി തേക്കിന് മുകളിലേക്ക് വീണു. രണ്ടു മരങ്ങളും കൂടി സമീപത്തെ വൈദ്യുതി പോസ്റ്റ് തകര്‍ത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയ്ക്ക് മുകളില്‍ വീണു. അഗ്നിശമന സേന മരങ്ങള്‍ മുറിച്ചു മാറ്റി. അടൂര്‍ മുനിസിപ്പാലിറ്റി ഹോളിക്രോസ് വാര്‍ഡില്‍ പാലവിളയില്‍ ജോണ്‍ ഫിലിപ്പോസിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി മരം വീണു. അടുക്കള ഭാഗത്തേക്ക് വീണ മരം കാരണം വീട്ടുകാര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. കുടുംബനാഥന്‍ കിടപ്പ് രോഗിയും ആയിരുന്നു.

അഗ്നിശമന സേന മരം മുറിച്ചു നീക്കം ചെയ്തു. അസിസ്റ്റന്റ് സേ്റ്റഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അജീഷ്‌കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ കൃഷ്ണകുമാര്‍, ശ്രീജിത്ത്, അഭിജിത്ത്, സജാദ്, രഞ്ജിത്, മുഹമ്മദ്, ഷൈന്‍കുമാര്‍, വി.എസ്. സുജിത്, സുരേഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ സുരേഷ്‌കുമാര്‍, പ്രകാശന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ചെന്നീര്‍ക്കരയില്‍ മരങ്ങള്‍ വീണ് വൈദ്യൂതി മുടങ്ങി. ഇന്നലെ വൈകിട്ട് ഉണ്ടായ കാറ്റില്‍ പന്നിക്കുഴിക്ക് സമീപം തെങ്ങ് വീണും ആലുംകുറ്റി -കലാവേദി റോഡില്‍ വഴണ ഒടിഞ്ഞു വീണുമാണ് മണിക്കൂറുകളോളം വൈദ്യൂതി മുടങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു ; വീട്ടുകാർ രക്ഷപെട്ടത് തലനാരിടയ്ക്ക്

0
ഇടുക്കി: ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടത്ത് ആണ് സംഭവം. വീട്ടില്‍...

തൃശൂര്‍ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന മരം കടപുഴകി വീണ് അപകടം

0
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പന മരം കടപുഴകി...

മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു

0
മലപ്പുറം: മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു....

വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇടതിന്റെ അന്ത്യം കുറിക്കും ; റ്റി.എം. ഹമീദ്

0
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ചുകൊണ്ട്...