പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍. എന്നാല്‍ പത്തനംതിട്ട നഗര പ്രദേശത്ത് കാറ്റും മഴയും ഉണ്ടായിരുന്നില്ല. ഇന്ന് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
കൊടുമണ്‍, ഇടത്തിട്ട, പ്ലാങ്കമണ്‍, വെള്ളിയറ, തടിയൂര്‍, വൃന്ദാവനം, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്റും മഴയും വൈകുന്നേരത്തോടെ ആയിരുന്നു. പെട്ടെന്ന് നേരം ഇരുട്ടിയതിനാല്‍ നാശനഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. മിക്ക സ്ഥലത്തും വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതിബന്ധം വിശ്ച്ചേദിക്കപ്പെട്ടിരിക്കുകയാണ്. വൃന്ദാവനം പ്രദേശങ്ങളില്‍ വീടുകളിലെ വയറിങ്ങുകള്‍ കത്തിനശിച്ചിട്ടുണ്ട്. കിണറിനു സമീപം ഇടിവെട്ടി ഗര്‍ത്തം രൂപംകൊണ്ടിട്ടുണ്ട്. മരങ്ങളും ചില്ലകളും വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊടുമണ്‍, ഇടത്തിട്ട ഭാഗങ്ങളിലും മരങ്ങള്‍ വ്യാപകമായി നിലംപതിച്ചു. വൈദ്യുതി ലൈനുകളും തകര്‍ന്നു.