കനത്ത മഴയും കാറ്റും – ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ ; പത്തനംതിട്ടയില്‍ യെല്ലോ അലേര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍. എന്നാല്‍ പത്തനംതിട്ട നഗര പ്രദേശത്ത് കാറ്റും മഴയും ഉണ്ടായിരുന്നില്ല. ഇന്ന് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

കൊടുമണ്‍, ഇടത്തിട്ട, പ്ലാങ്കമണ്‍, വെള്ളിയറ, തടിയൂര്‍, വൃന്ദാവനം, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്റും മഴയും വൈകുന്നേരത്തോടെ ആയിരുന്നു. പെട്ടെന്ന് നേരം ഇരുട്ടിയതിനാല്‍  നാശനഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന്  ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. മിക്ക സ്ഥലത്തും വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വൈദ്യുതിബന്ധം വിശ്ച്ചേദിക്കപ്പെട്ടിരിക്കുകയാണ്. വൃന്ദാവനം പ്രദേശങ്ങളില്‍ വീടുകളിലെ വയറിങ്ങുകള്‍ കത്തിനശിച്ചിട്ടുണ്ട്. കിണറിനു സമീപം ഇടിവെട്ടി ഗര്‍ത്തം രൂപംകൊണ്ടിട്ടുണ്ട്. മരങ്ങളും ചില്ലകളും വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്‍ക്കും അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊടുമണ്‍, ഇടത്തിട്ട ഭാഗങ്ങളിലും മരങ്ങള്‍ വ്യാപകമായി നിലംപതിച്ചു. വൈദ്യുതി ലൈനുകളും തകര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...