ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ വീതിക്കുറവും ജംക്‌ഷനു സമീപത്തായി സർവീസ് റോഡിലേക്ക് എക്സിറ്റ് സ്ഥാപിച്ചതിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സാഹചര്യത്തിൽ എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു. തൊണ്ടയാട് – ഹൈലൈറ്റ് ഭാഗത്ത് കോഴിക്കോടൻ കിച്ചൻ മുന്നിലുള്ള എക്സിറ്റ് മാറ്റി സ്ഥാപിക്കും. നിലവിൽ സർവീസ് റോഡിലേക്കുള്ള എക്സിറ്റ് അടച്ചു 100 മീറ്റർ മുന്നിലേക്ക് മാറ്റുകയാണ്. ഇതിനായി ദേശീയപാതയുടെ കിഴക്കു വശം ഡിവൈഡർ പൊളിച്ചു പുതിയ എക്സിറ്റ് നിർമാണം തുടങ്ങി. പാലാഴി റോഡ് ജംക്‌ഷനിൽ മേൽപാലത്തിനു താഴെ പുതിയ യൂ ടേൺ സംവിധാനം നടപ്പാക്കി.

ഇതോടെ ഹൈലൈറ്റ് മാളിനു മുൻവശത്തെയും പാലാഴി ഭാഗത്തേക്കും പോകേണ്ട വാഹനങ്ങൾക്ക് ഏറെ ഗുണകരമാകും. മലാപ്പറമ്പിനും കുടിൽതോടിനും ഇടയിൽ തൊണ്ടയാട് ഭാഗത്തേക്കു സർവീസ് റോഡിൽ നിന്നുള്ള ദേശീയപാത പ്രവേശനം മാറ്റണമെന്ന ആവശ്യം പരിശോധിക്കുന്നുണ്ട്. നേതാജി ഭാഗത്തെ പ്രവേശനം എക്സിറ്റാക്കി. കുടിൽതോട് ജംക്‌ഷനിൽ എൻട്രിയാണ് ഉദ്ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....