Saturday, April 12, 2025 7:00 am

ഗസലിൽ കലോത്സവനഗരിയെ കാവ്യത്മകമാക്കി മലയോരമണ്ണിലെ ഹെലന

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഗസല്‍ സംഗീതത്തില്‍ വേറിട്ട ആലാപനശൈലിയില്‍ കലോത്സവനഗരിയെ കാവ്യത്മകമാക്കി മലയോരമണ്ണിലെ ഹെലന. സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഒന്നാംദിനത്തിൽ ഹൈസ്കൂൾ വിഭാഗം ഉറുദു ഗസൽ ആലാപനത്തിൽ വേറിട്ട അവതരണത്തിലൂടെ എ ഗ്രേഡുമായി പത്തനംതിട്ട കലഞ്ഞൂർ ഗവ.എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹെലനഗ്ലോറിഫിലിപ്പാണ് വിശിഷ്ഠ നേട്ടത്തിന് അര്‍ഹയായത്. കലോത്സവ വേദിയായ ടൗൺ ഹാളും പരിസരവും വൈകുന്നേരത്തോടെ ഗസൽ പ്രേമികളുടെ സംഗമ കേന്ദ്രമായി മാറി.

വടക്കൻ ജില്ലകളുടെ കുത്തക ഇനമായ ഗസൽ ആലാപനത്തിൽ വിധികർത്താക്കളുടേയും ശ്രോതാക്കളുടേയും സവിശേഷ പ്രശംസക്ക് പാത്രമായി ഹെലന. മുഗൾ കാലഘട്ട ഉറുദു കവി മോമിൻ ഖാൻ മോമിൻ്റെ ‘വോ ചോ ഹം മേം’… എന്ന വരികൾ തുടങ്ങുന്ന ഗസൽ തനതായ ശൈലിയിൽ അവതരിപ്പിച്ചാണ് ഹയർ അപ്പീൽ അടക്കം 15 പേർ പങ്കെടുത്ത കടുത്ത മത്സരത്തിൽ ഹെലന സംസ്ഥാന തലത്തിൽ ആറാം സ്ഥാനവും എ ഗ്രേഡും ജില്ലക്കായി നേടിയത്.

യുട്യൂബിൽ നിന്നും കേട്ടു പഠിച്ച വരികൾ അമ്മ അടൂർ കുറുമ്പകര സി എ എം എച്ച് എസ് അധ്യാപിക റബലിൻ മകളെ പരിശീലിപ്പിക്കുക ആയിരുന്നു. വലുതാകുമ്പോഴും ഗസല്‍ സംഗീതത്തിന്റെ കൂടെ ഇഴ ചേര്‍ന്ന് സഞ്ചരിക്കാനാണ് ഈ പതിമൂന്നുകാരിയുടെ ഇഷ്ടം. പിതാവ് കോന്നി തെങ്ങുംകാവ് ഗവ.എൽ പി സ്കൂൾ പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്. ഹന്നയും ജൂഡും സഹോദരങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസ്

0
പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതിയിൽ അഴിമതി ആരോപണമുന്നയിച്ച് കോൺഗ്രസ്....

എരുമേലിയിൽ വീടിന് തീ വെച്ച് ദമ്പതികളും മകളും മരിച്ച കേസിൽ പോസ്റ്റുമോർട്ടം ഇന്ന്

0
കോട്ടയം: കോട്ടയം എരുമേലിയിൽ വീടിന് തീ വെച്ച് ദമ്പതികളും മകളും മരിച്ച...

മാസപ്പടി ഇടപാടിൽ കുറ്റപത്രത്തിൽ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി

0
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ...

നിയന്ത്രണംവിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

0
കോയമ്പത്തൂർ : നിയന്ത്രണംവിട്ട ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ...