റാന്നി: 600 രൂപയിൽ കിടന്ന ക്ഷേമ പെൻഷൻ തുക1600 ആക്കിയത് എൽഡിഎഫ് സർക്കാരിന്റെ കാരുണ്യമാണെന്ന് സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസകിനോട് ഗൃഹനാഥൻ്റെ വാക്കുകൾ. സിപിഐ(എം) നേതൃത്വം നൽകുന്ന ഭവന സന്ദർശനത്തിന്റെ ഭാഗമായി റാന്നി വൈക്കത്ത് എത്തിയ തോമസ് ഐസക്കിനോട് ഗൃഹനാഥൻ പറഞ്ഞ വാക്കുകളാണ് ഇത്. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങളും അറിയുവാൻ ഞങ്ങൾ എത്തിയതാണ് എന്ന് പറഞ്ഞപ്പോൾ എൽഡിഎഫ് സർക്കാരിനെ നേതൃത്വത്തിൽ വലിയ വികസനങ്ങളാണ് നടത്തുന്നത്. പ്രത്യേകിച്ച് റോഡുകൾ എല്ലാം ഉന്നത നിലവാരത്തിൽ ആയി.
പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയും തിരുവാഭരണ പാതയും റാന്നിയിലെ ഒട്ടുമിക്ക റോഡുകളും ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിച്ചത് ഏറെ ആശ്വാസമായി. ആശുപത്രികൾക്കും സ്കൂൾ എല്ലാം വൃത്തിയായി. ഇപ്പോൾ ശബരിമല വിമാനത്താവളവും എല്ലാം വലിയ യ വികസനമായിട്ടാണ് ഇവിടുത്തെ താമസക്കാരായ പ്രവാസികൾ പറഞ്ഞത്. എന്നാല്‍ ചില പോരായ്മകളും ഉണ്ട്. അത് ആര് ഭരിച്ചാലും സ്വാഭാവികമാണ് പുതുപ്പറമ്പിൽ അച്ചൻകുഞ്ഞ് പറഞ്ഞു.
നാട്ടിലെ ചെറുപ്പക്കാരെല്ലാം പഠനത്തിനായും ജോലിക്കായും പുറത്തു പോകുന്ന ആശങ്കയാണ് കടക്കേത്ത് മുരിങ്ങക്കാലായിൽ സന്തോഷ് പങ്കുവെച്ചത്. 10 വർഷം കഴിഞ്ഞാൽ കേരളം വൃദ്ധരുടെ നാടാവും. കൂടാതെ മാലിന്യ സംഭരണവും സംസ്കരണവും കേരളത്തിൽ കാര്യമായ പ്രവർത്തിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുപ്പക്കാർക്ക് നിലവാരമുള്ള ജോലികൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തോമസ് ഐസക്ക് മറുപടി പറഞ്ഞു. 40,000 രൂപയ്ക്ക് മുകളിലെങ്കിലും ശമ്പളം ലഭിക്കേണ്ടതുണ്ട്. മാലിന്യത്തിനും പ്രത്യേക പദ്ധതി തയ്യാറാക്കും.
പെട്ടെന്ന് വീടിനു മുറ്റത്തെ മുൻ ധനകാര്യ മന്ത്രിയെ കണ്ട ആശങ്കയും പരിഭവം ആയിരുന്നു പലരുടെയും മുഖങ്ങളിൽ. എന്നാൽ വ്യത്യസ്ത അനുഭവം ഉണ്ടായി എവിടുന്നാ വരുന്നേ ? കയ്യിൽ പൈസ ഉണ്ടോ? എന്ന തമാശ ചോദ്യവുമായാണ് ഇരു കാലുകളും മുറിച്ചു കിടക്കയിൽ കിടന്ന് പുളിമൂട്ടിൽ സണ്ണിക്കുട്ടി തോമസ് ഐസക്കിന് വരവേറ്റത്. ആദ്യമെല്ലാവരും അന്തിച്ചെങ്കിലും ആതിഥേന്റെ അടുത്ത ചോദ്യത്തിലാണ് എല്ലാവർക്കും കാര്യം ബോധ്യമായത്.
മന്ത്രി ബാലഗോപാൽ പണം ഇല്ലെന്നാണ് പറയുന്നത് അതുകൊണ്ട് ചോദിച്ചതാണ്. കേരളത്തിന് കിട്ടേണ്ട 50,000 കോടിയിലധികം രൂപ കേന്ദ്രം വെട്ടിക്കുറച്ച കാര്യം തോമസ് ഐസ് പറഞ്ഞു. വായ്പയെടുക്കാൻ കേന്ദ്രം തടസ്സം നിൽക്കുകയാണ്. മറ്റ് സ്ഥാപനങ്ങൾക്ക് വായ്പ എടുക്കുന്നതും എല്ലാം വായ്പ പരിധിയിൽ ആക്കിയിരിക്കുന്നു. ഇത് കേരളത്തെ കടയിലാക്കാനുള്ള ശ്രമമാണ്.
ജെൻഡർ ന്യൂട്രൽ യൂണിഫോം ആയിരുന്നു വൈക്കം മുസ്ലിം പള്ളി ഇമാം മുഹമ്മദ് ഷാഫിയുടെ ആശങ്ക. പണ്ഡിതന്മാർ സർക്കാരിന് നൽകിയ നിർദ്ദേശം ചർച്ചയ്ക്ക് വെയ്ക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് തോമസ് ഐസക്ക് മറുപടി പറഞ്ഞു. ഇത് സർക്കാർ നയമായി പ്രഖ്യാപിച്ചിട്ടില്ല. മുടക്കമില്ലാത്ത പെൻഷൻ വിതരണം, മുടക്കമില്ലാത്ത വൈദ്യുതി, കുടിവെള്ള വിതരണം, സമാധാനപരമായ ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം.
ഏവരും എൽ ഡി എഫ് സർക്കാരിൻറെ പ്രവർത്തനങ്ങളെ ഏറെ പ്രകീർത്തിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ്, ഏരിയാസെക്രട്ടറി ടി എൻ ശിവൻകുട്ടി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനോയ് കുര്യാക്കോസ്, ഏരിയ കമ്മിറ്റിയംഗം ശശികല രാജശേഖരൻ ,പി കെ ബിനു, വി എം സാജൻ എന്നിവരും ഭവന സന്ദർശനത്തിന് ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































