റാന്നി: പുനലൂർ-മുവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നിയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോളും ഉചിതമായ നടപടികൾ സ്വീകരിക്കാതെ അധികൃതർ. വിവിധ സമയങ്ങളിൽ കോടതി നിർദേശം നൽകിയിട്ടുള്ള ഉത്തരവുകൾ കാറ്റിൽപറത്തുകയാണ് അധികൃതർ. പഴവങ്ങാടി പഞ്ചായത്തിൽ വൺവേ സവിധാനം വർഷങ്ങൾക്ക് മുമ്പ് ഒരുക്കിയെങ്കിലും വൻ പരാജയമായി. ഇപ്പോൾ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് വൺവേയിലൂടെ തലങ്ങും വിലങ്ങും പായുന്നത്. രത്രി ഏഴുമണി കഴിഞ്ഞാൽ വൺവേ ബോർഡ് പോലീസ് തന്നെ എടുത്തു മാറ്റും. ഇരുപത്തിനാലു മണിക്കൂറും വൺവേ ഉണ്ട് എന്നിരിക്കെയാണ് പോലീസിൻ്റെ തന്നെ ഈ പ്രവർത്തി.
എന്നാൽ ഇതിന് പോലീസ് നൽകുന്ന വിശദീകരണമാക്കട്ടെ രാത്രികാലങ്ങളിൽ അമിത വേഗതയിൽ വരുന്ന വാഹങ്ങൾ ബോർഡ് കാണാതെ ഇടിച്ചു തെറിപ്പിച്ചു നിരവധി അപകടങ്ങൾ നടന്നിട്ടുള്ളതിനാലാണ് ബോർഡ് ഏടുത്തു മാറ്റുന്നത് എന്നാണ്. എന്നാൽ ഏതാനും കുറച്ചു മാസങ്ങൾക്ക് മുൻപ് പകൽ വൺവേ തെറ്റിച്ചു വന്ന പിക്കപ്പ് വാൻ ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. കൂടാതെ റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യന്നതും അപകട കാരണമാണ്. ചെറിയ കാറുകൾ മുതൽ ടോറസ് ലോറി വരെയാണ് റോഡിൻ്റെ ഇരുവശങ്ങളിലും പാർക്കു ചെയ്യുന്നത്. ഇതിനെതിരെ നിരവധി പരാതി ഉണ്ടായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നതിനാൽ വ്യാപാരികളും നാട്ടുകാരും കടുത്ത അമർഷത്തിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























