Wednesday, July 2, 2025 8:15 am

ഹെലികോപ്റ്റർ അപകടങ്ങൾ വർധിക്കുന്നു ; സർവീസുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കമ്പനികൾക്കും ഡിജിസിഎക്കും നിർദേശം

For full experience, Download our mobile application:
Get it on Google Play

കേദാർനാഥ്: ചാർധാം യാത്രാ പാതയിൽ ഹെലികോപ്റ്റർ അപകടങ്ങളും അടിയന്തര ലാൻഡിങ്ങുകളും വർധിക്കുന്ന സാഹചര്യത്തിൽ സർവീസുകൾക്ക് കർശന നിരീക്ഷണമേർപ്പെടുത്താൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല സമിതിയിൽ തീരുമാനം. ഹെലി സർവീസുകൾ ആരംഭിക്കുന്നതിനുമുമ്പ് സ്ഥിതിഗതികൾ അവലോകനം ചെയ്യാനും സുരക്ഷ ഉറപ്പാക്കാനും വ്യോമയാന കമ്പനികളോടും ഡിജിസിഎയോടും നിർദേശിച്ചു. ഇതിനായി പൊതു മാനദണ്ഡം (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് ) തയ്യാറാക്കാൻ വിദഗ്ധസമിതി രൂപവത്കരിക്കാനും ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ രാജ്ബീർ സിങ് ചൗഹാന് 15 വർഷം സൈന്യത്തിൽ വിമാനം പറത്തി പരിചയമുണ്ട്. 2024 ഒക്ടോബറിലാണ് ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽ പൈലറ്റായി ചേർന്നത്. രാജ്ബീറിന്റെ ഭാര്യ സൈന്യത്തിൽ ലെഫ്& കേണലാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ചാർധാം ഹെലികോപ്റ്റർ സർവീസുകൾ രണ്ടുദിവസത്തേക്ക് നിർത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു

0
റിയാദ് : സൗദിയിൽ പാചക വാതക വില വർധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം...

ഇടുക്കി കട്ടപ്പനയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു

0
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക്...

55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്ത് ...

0
ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അനുകൂല റിപ്പോർട്ട്...

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...