യൂണിഫോമില്ലാതെ ഔദ്യോഗിക തോക്കുപയോഗിച്ച് കൊല്ലുന്നത് പോലീസ് ഡ്യൂട്ടിയിൽപ്പെടില്ല ; സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യൂണിഫോമിലല്ലാത്ത സമയത്ത് ഔദ്യോഗിക തോക്കുപയോഗിച്ച് സാധാരണക്കാരെ വെടിവെച്ചുകൊല്ലുന്നത് പോലീസിന്റെ ഡ്യൂട്ടിയായി കാണാനാവില്ലെന്ന് സുപ്രീംകോടതി. സംഭവത്തിൽ പ്രതികളായ പോലീസുദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ ക്രിമിനൽ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരമുള്ള അനുമതിയുടെ ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പഞ്ചാബ് പോലീസ് ഒരാളെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പഞ്ചാബ് പോലീസ് 2015-ൽ ഒരു ഗുണ്ടാത്തലവനെ ഏറ്റുമുട്ടലിൽ വധിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. സ്വയംപ്രതിരോധത്തിന്റെ ഭാഗമായി വെടിയുതിർത്തെന്നാണ് പോലീസിന്റെ വാദം.

ആയുധ നിയമമുൾപ്പെടെ ചുമത്തി സംഭവത്തിൽ പോലീസ് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്നുകാട്ടി കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് 2016-ൽ പരാതി നൽകി. ഒമ്പത് പോലീസുകാർക്കെതിരേയാണ് പരാതി നൽകിയത്. ഡിസിപിക്കെതിരേയും പരാതിയുണ്ടായിരുന്നു.സംഭവത്തിൽ പോലീസിന്റെ വാദം തെറ്റാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ഒമ്പത് പോലീസുകാർക്കെതിരേയും വിചാരണക്കോടതി കുറ്റം ചുമത്തി. ഒമ്പത് പോലീസുകാർക്കെതിരേയുമുള്ള കുറ്റങ്ങൾ 2019-ൽ ഹൈക്കോടതി ശരിവെച്ചെങ്കിലും ഡിസിപിക്കെതിരായ നടപടി റദ്ദാക്കി.

ഡിസിപിക്കെതിരായ നടപടിക്ക് ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 197-ാം വകുപ്പ് പ്രകാരം മുൻകൂർ അനുമതി വേണമെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. കുറ്റം ചുമത്താനുള്ള ഉത്തരവ് ചോദ്യംചെയ്ത് പോലീസുകാരും ഡിസിപിക്കെതിരായ നടപടികൾ റദ്ദാക്കിയതിനെതിരേ പരാതിക്കാരനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പോലീസുകാരുടെ അപ്പീൽ തള്ളിയ സുപ്രീംകോടതി, അവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി നിലപാട് ശരിവെച്ചു. പരാതിക്കാരന്റെ വാദം അംഗീകരിച്ച് ഡിസിപിക്കെതിരായ നടപടികൾക്ക് മുൻകൂർ അനുമതിവേണമെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതി തള്ളി. നമ്പർപ്ലേറ്റ് മാറ്റി തെളിവ് നശിപ്പിക്കാൻ നോക്കിയതിന് ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 197-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...