സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ക്ഷേമപദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും വ്യക്തമാക്കിയാണ് കമ്മീഷന്റെ നടപടി. സിസിഐയുടെ ഉത്തരവ് സംസ്ഥാന സർക്കാരിനും കെഎസ്ആർടിസിക്കും ആശ്വാസമായി. രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്. എന്നാൽ പരാതി കോമ്പറ്റീഷൻ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സിസിഐ ചെയർപേഴ്‌സൺ രവ്‌നീത് കൗർ, അംഗങ്ങളായ ശ്വേത കാക്കർ, ദീപക് അനുരാഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പൊതുജനങ്ങളുടെ ക്ഷേമത്തിനായി സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത്തരത്തിലുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ആ അധികാരത്തിലേക്ക് കടന്നുകയറാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് സാധിക്കില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. പ്രിയദർശിനി പദ്ധതി വന്നതോടെ ബസ് സർവീസുകളിൽ നഷ്ടമുണ്ടായതിനെ തുടർന്ന് പ്രതീക്ഷയോടെ നിയമനടപടികളുമായി മുന്നോട്ടുപോയ സ്വകാര്യ ബസ് ഉടമകൾക്ക് കമ്മീഷന്റെ ഈ തീരുമാനം വലിയ തിരിച്ചടിയായി. രണ്ട് സ്വകാര്യ ബസ് ഉടമകളാണ് പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...