മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തുള്ള ഇഡിയുടെ കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങൾ ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ. പുറത്തു വന്നതിനേക്കാൾ വലിയ തുകയുടെ ഇടപാട് നടന്നു എന്നാണ് കത്തിൽ ഉള്ളത് എന്നാണ് സൂചന. അതുകൊണ്ടാണ് നിയമ പരിശോധനക്ക് സർക്കാർ തീരുമാനിച്ചത്. പിണറായിക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ നൽകുന്നത്. പക്ഷെ തീരുമാനം തിടുക്കത്തിൽ ആകില്ല. തെളിവുകൾ ഡിജിപിയ്ക്ക് കൈമാറിയതിന് പിന്നാലെ മാസപ്പടിയിൽ കൂടുതൽ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ഇഡി. തിങ്കഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. മാസപ്പടി കേസിൽ വീണയുടെ കമ്പനി വഴി നടത്തിയ കള്ളപ്പണ ഇടപാട് പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും വീണ ഇടനിലക്കാരിയെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

എസ്എഫ്ഐഒ കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി ഇസിഐആർ എന്നതിനാൽ പിണറായി വിജയൻ ഈ കേസിൽ പ്രതിയല്ല. വീണയും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരുമാണ് ഈ കേസിലെ പ്രതികൾ. ഈ സാഹചര്യത്തിലാണ് വീണയക്ക് ലഭിച്ച 3.28 കോടിരൂപ പിണറായി വിജയനുള്ള അഴമിതിപ്പണമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിനോട് കേസ് എടുക്കാൻ ആവശ്യപ്പെടുന്നത്. വിജിലൻസ് കേസ് എടുത്താൻ ഈ എഫ്ഐആർ നിലവിലെ കള്ളപ്പണ കേസിന്‍റെ ഭാഗമാക്കാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും പ്രധാന പ്രതിസ്ഥാനത്ത് കൊണ്ടുവരാനും ഇഡിയ്ക്ക് കഴിയുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...