ഗാസിയാബാദ്: സാങ്കേതിക തകരാര്‍ മൂലം വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ അടിയന്തരമായി ഹൈവേയില്‍ ഇറക്കി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെലികോപ്റ്ററിനാണ് അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നത്. ഹിന്‍ഡന്‍ വ്യോമ കേന്ദ്രത്തില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ ഗാസിയാബാദിലെ ഹിന്‍ഡണിനു സമീപം ദേശീയ പാതയിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. വ്യോമ കേന്ദ്രത്തില്‍ നിന്ന് കോവിഡ് നിര്‍ണയ സാമ്പിളുകള്‍ ചണ്ഡീഗഡിലേക്ക് കൊണ്ടുപോകവെയാണ് ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഹൈവേയിലിറങ്ങിയ ഹെലികോപ്റ്റര്‍ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വ്യോമ കേന്ദ്രത്തിലേക്ക് മാറ്റി.
കോവിഡ് പരിശോധനയക്ക് സാമ്പിളുമായി പോയ ഹെലികോപ്ടര്‍ തകരാറിലായി
RECENT NEWS
Advertisment