ഡല്‍ഹി : ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ സഹായത്തിനായി ഡല്‍ഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു. 011 23360322 എന്ന നമ്പറിൽ വിളിച്ചാൽ ഉത്തരേന്ത്യയിലെ മലയാളികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ കേരള ഹൗസിൽ നിന്നും ലഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനവും ഇനി ഡല്‍ഹി കേരള ഹൗസിൽ നിന്നായിരിക്കും.
ഇരുപത് അംഗങ്ങളാവും കേരള ഹൗസിലെ കൺട്രോൾ റൂമിൽ പൂർണ സമയവും പ്രവർത്തിക്കുക. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ എന്നി സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും അവശത അനുഭവിക്കുന്നവർക്കും മുൻഗണന നൽകുമെന്ന് കേരള ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഡല്‍ഹി നേഴ്സുമാരുടെ കാര്യത്തിലും വലിയ പരിഗണന നൽകും. വിവിധയിടങ്ങളിൽ കുടുങ്ങി പോയ ഗർഭിണികൾക്കും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും കേരള ഹൗസ് കൺട്രോളർ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാനാവാതെ ഡല്‍ഹിയിൽ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരികെയെത്തിക്കാനുള്ള നടപടികളും ഇതിനിടയിൽ സജീവമായിട്ടുണ്ട്. നേഴ്സുമാരെ നാട്ടിലേക്ക് മടക്കാനായി ഡല്‍ഹി കേന്ദ്ര സർക്കാരുകളുമായി കേരള ഹൗസ് റസിഡൻ്റ കമ്മീഷണർ സംസാരിച്ചു. ഡല്‍ഹിയിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രത്യേക തീവണ്ടിയിൽ ഇവരെ തിരികെ കൊണ്ടു വരാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.