Tuesday, June 18, 2024 1:10 am

റീ ബില്‍ഡ് കേരള സിഇഒ ഡോ. വി.വേണുവിനെ മാറ്റി ; പകരം ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹക്ക് ചുമതല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് സിഇഒ സ്ഥാനത്ത് നിന്ന് ഡോ. വി. വേണു ഐഎഎസിനെ മാറ്റി. സര്‍വെ ഡയറക്ടറെ മാറ്റിയതിനെ തുടര്‍ന്ന് ഡോ. വേണുവും ഉദ്യോഗസ്ഥ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മാറ്റമെന്ന് സൂചന. ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങാണ് പുതിയ റീബില്‍ഡ് കേരള സിഇഒ.

ഇന്നലെ വൈകിട്ടാണ് റീബിള്‍ഡ് കേരള മേധാവിയെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. നിലവില്‍ റീബില്‍ഡ് കേരള സിഇഒയെ മാറ്റി ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹക്ക് ചുമതല നല്‍കിക്കൊണ്ടാണ് ഉത്തരവ്. റീബില്‍ഡ് കേരള കമ്മറ്റിയില്‍ ഡോ. വി. വേണുവിനെ അംഗമായി നിലനിര്‍ത്തിയിട്ടുണ്ട്. പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന പ്രധാന ഏജന്‍സിയായ റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് രൂപീകരിച്ചത് മുതല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. വി. വേണു ഐഎഎസാണ് അതിന്റെ  സിഇഒ.

സര്‍വെ ഡയറക്ടറായിരുന്ന വി. ആര്‍ പ്രേംകുമാറിനെ മാറ്റിയത് മുതല്‍ ഭരണ നേതൃത്വവുമായി വേണു ഇട‍ഞ്ഞാണ് നിന്നിരുന്നത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച ഡോ. വേണു അവധിയിലേക്ക് പോയി. ചീഫ് സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് തര്‍ക്കത്തിന് ഇടയാക്കിയതെങ്കിലും മന്ത്രിസഭാ തീരുമാനത്തിനെതിരായ പ്രതിഷേധം റവന്യു വകുപ്പ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഗൌരവമായാണ് കണ്ടത്.

കൊവിഡ് ബാധയുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന പ്രതിരോധ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് റവന്യു വകുപ്പായിട്ടും റവന്യു സെക്രട്ടറിയെ മുന്‍നിരയിലെവിടെയും കണ്ടില്ല. റീബില്‍ഡ് കേരളക്കായി അനുവദിക്കപ്പെട്ട 1780 കോടി സര്‍ക്കാര്‍ ദൈനംദിന കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതിനാല്‍ ഭരണാനുമതി നല്‍കിയ പദ്ധതി പോലും തുടങ്ങാനാവാത്ത അവസ്ഥയിലായിരുന്നു റീബില്‍ഡ്. ഈ സാഹചര്യത്തിലാണ് റീബില്‍ഡ് കേരളയുടെ സിഇഒക്ക് തന്നെ സ്ഥാനം തെറിക്കുന്നത്. സ്വാഭാവികമായ മാറ്റമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. തലപ്പത്തുണ്ടായ മാറ്റം റീബില്‍ഡ് കേരളയുടെ പ്രവര്‍ത്തനത്തില്‍ മാറ്റമെന്തെങ്കിലും കൊണ്ടുവരുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

0
നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? എങ്ങനെ അറിയും?...

കൂടത്തായിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം ; സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം...

തെരഞ്ഞെടുപ്പ് തോൽവി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു ; ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ...

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി

0
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60...