സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ; പ്രവർത്തിക്കുന്നത് അവശ്യസേവനങ്ങൾ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മൂന്നാംഘട്ട ലോക്ക് ഡൗണിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഇളവുകളില്ലാത്ത ആദ്യ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ . അവശ്യസേവനങ്ങൾ മാത്രമാണ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി മരുന്ന് കടകൾ, പാൽ, മറ്റ് അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾ ഒഴികയുള്ള കടകൾ തുറന്നില്ല. ഹോട്ടലുകളിൽ നിന്ന് രാവിലെ എട്ട് മണി മുതൽ പാർസൽ നൽകുന്നുണ്ട്. 10 മണി വരെ ഓൺലൈൻ ഭക്ഷണവിതരണം നടക്കും. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല.

നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിൽ നഗരങ്ങളിലെ പ്രധാന മൂന്ന് റോഡുകൾ രാവിലെ 5 മുതൽ 10 വരെ അടഞ്ഞ് കിടക്കും. റെഡ് സോൺ ജില്ലയായ കണ്ണൂരിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടഞ്ഞ് കിടക്കുകയാണ്. പാലക്കാട് ക‌ഞ്ചിക്കോട് വ്യവസായമേഖലയിൽ ഭക്ഷ്യസംസ്ക്കരണ പ്ലാന്റും മരുന്ന് സാമഗ്രികളുണ്ടാക്കുന്ന സ്ഥാപനങ്ങളും ഒഴികെ മറ്റെല്ലാ വ്യവസായ യൂണിറ്റുകളും അടഞ്ഞ് കിടക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പാസുമായി വരുന്നവരെ പോലീസ് സുരക്ഷയിൽ വീടുകളിൽ എത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെ യാത്രക്ക് കളക്ടറുടെയോ പോലീസിന്റെയോ പാസ് വേണം. പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയതോടെ നിരീക്ഷണവും ജാഗ്രതയും കർശനമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സമ്പൂർണ്ണ അടച്ച് പൂട്ടൽ പ്രഖ്യാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...